അന്‍ഷാദിന്റെ കുടുംബത്തെ സഹായിക്കാന്‍ സമിതി രൂപീകരിച്ചു

വടക്കാഞ്ചേരി: വൈദ്യുതാഘാതമേറ്റ് അകാലത്തില്‍ പൊലിഞ്ഞ വരവൂര്‍ അന്‍ഷാദിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ജനപ്രധിനിധികളും നാട്ടുകാരും ചേര്‍ന്ന്കുടുംബ സഹായ സമിതി രൂപീകരിച്ചു.
2018 ഒക്ടോബര്‍ മൂന്നിനാണ് രാത്രിയില്‍ കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി കുടുംബത്തിന്റെ ഏക ആശ്രയമായ അന്‍ഷാദ് മരണമടഞ്ഞത്. 7 ലക്ഷത്തോളം രൂപ ബാങ്ക് വായ്പ അടച്ചുതീര്‍ക്കലും തുടര്‍ന്നുള്ള ഉപജീവനവും ഭാര്യയും മൂന്നുമാസം പ്രായമുള്ള മകനും ഉമ്മയും അടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണെന്ന് മനസ്സിലാക്കിയ സുമനസുകളാണ് കുടുംബ സഹായ സമിതി രൂപികരിച്ച് ഇവരുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ചേലക്കര എംഎല്‍എ യു ആര്‍ പ്രദീപ് മുഖ്യ രക്ഷാധികാരിയായും വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബാബു ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എം പി കുഞ്ഞിക്കോയ തങ്ങള്‍ ജനറല്‍ കണ്‍വീനറായും കെ കെ ഇബ്രാഹിം വരവൂര്‍ ട്രഷററുമായാണ് സമിതി രൂപികരിച്ചിരിക്കുന്നത്.
കേരള ഗ്രാമീണ ബാങ്കിന്റെ വരവൂര്‍ ബ്രാഞ്ചില്‍ 40740101005950 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹികളായ കെ കെ ബാബു, എം പി കുഞ്ഞിക്കോയ തങ്ങള്‍, കെ വി പരീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top