അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കിയില്ല, വീണ്ടും അപേക്ഷ നല്‍കിമുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ   വാട്ടര്‍തീം പാര്‍ക്കിന് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. നിലവിലുള്ള ലൈസന്‍സിന്റെ കാലാവധി ഇന്ന് അവസാനിച്ചു. വെള്ളിയാഴ്ച നടന്ന ഭരണസമിതി യോഗം അജണ്ട മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. പാര്‍ക്ക് അധികൃതര്‍ വീണ്ടും ലൈസന്‍സിനായി ഇന്നലെ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ എംഎല്‍എയുടെ പേരിലുള്ള പാര്‍ക്ക് അനധികൃതമായി നിര്‍മിച്ചതാണെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവിടുത്തെ അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരുന്നു. അതേസമയം, ശാസ്ത്രീയ പഠനങ്ങള്‍ പോലും നടത്താതെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് റിപോര്‍ട്ട് നല്‍കിയതിന് തൊട്ടുപിന്നാലെ പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് ഏറെ ചര്‍ച്ചയായിരുന്നു.

RELATED STORIES

Share it
Top