അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണി

പേരാമ്പ്ര: പേരാമ്പ്രയില്‍ വിഷു ദിവസം അരങ്ങേറിയ അക്രമസംഭവങ്ങളിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലിസ് ജീപ്പില്‍ കൊണ്ടുവരുന്നതിനിടെ ഒരു പറ്റം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച് പ്രതിയെ ബലമായി മോചിപ്പിച്ച വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിപിഎം ഭീഷണി.
മോചിപ്പിച്ച പ്രതിയെ ഇന്നലെ കാലത്ത് സ്റ്റേഷനില്‍ സിപിഎം നേതാക്കള്‍ ഹാജരാക്കിയ വിവരമറിഞ്ഞെത്തിയ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്ന് ആക്രോശിച്ച്‌കൊണ്ട് ഭീഷണി മുഴക്കിയത്. പ്രതിയുടെ പടമെടുക്കാന്‍ ശ്രമിച്ചതാണ് ഇവരെ പ്രകോപിതരാക്കിയത്. പടമെടുത്താന്‍ മുട്ട് അടിച്ചു മുറിക്കുമെന്നും കൊന്നുകളയുമെന്നും പറഞ്ഞായിരുന്നു ആക്രോശം. ഈ സമയം ഫോണും, കാമറയും തട്ടിപ്പറിക്കാനും ശ്രമിച്ചു. പോലിസ് സിപിഎം പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സംസാരിച്ചതായും പറയുന്നു.

RELATED STORIES

Share it
Top