അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ സഭ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. സഭയ്ക്ക് നാണക്കേടുണ്ടാക്കിയ ഈ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് സഭയുടെ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോണിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് പരാതി അന്വേഷിക്കുന്നത്. പീഡനത്തിന് ഇരയായെന്ന് ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭര്‍ത്താവിനോട് തെളിവുകളുമായി നിരണം ഭദ്രാസനത്തിലെത്താന്‍ അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.  പീഡനത്തിനിരയായ സ്ത്രീയുടെ മൊഴിയെടുക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. യുവതിയെ താമസിപ്പിച്ച ആശ്രമത്തിലെത്തി മൊഴിയെടുക്കാനാണ് കമ്മീഷന്റെ തീരുമാനം. വൈദികരുടെ പീഡനവാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസിനോട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top