അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് എഐസിസി പ്ലീനറി സമ്മേളനം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സമിതികളും ഓരോന്നായി ആര്‍എസ്എസ് കൈയടക്കി.  രാജ്യത്തിന്റെ ജനാധിപത്യ-മതേതര സംവിധാനങ്ങള്‍ക്കു ഭീഷണിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കള്ളപ്പണക്കാരും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാര്‍ട്ടിക്കു ലഭിക്കുന്ന വന്‍ സാമ്പത്തിക സ്രോതസ്സ് ഇതിനു തെളിവാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top