അന്വേഷണസംഘത്തില്‍ വിശ്വാസ്യതയില്ല: ബെന്നി ബഹനാന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ബെന്നി ബഹ്‌നാന്‍. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും നിഷ്പക്ഷമായി അന്വേഷണം നടത്തുന്നതിനു മറ്റൊരു സംഘത്തിനെ നിയോഗിക്കണമെന്നും ബെന്നി ബഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഔദ്യോഗിക ജീവിതത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ കാര്യമായ കേസ് നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത ഉദ്യോഗസ്ഥനാണ് ഐജി ശ്രീജിത്ത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ വിചാരണ നേരിടുന്നുമുണ്ട്.
പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിട്ടും കുറ്റക്കാരായ ഒരു പോലിസുകാരനെതിരേയും കേസെടുത്തിട്ടില്ല.  കസ്റ്റഡി മര്‍ദനങ്ങള്‍ക്കെതിരാണെന്ന് പ്രസ്താവിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ മെനക്കെടാത്തത് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള പങ്കിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നും ബഹനാന്‍ പറഞ്ഞു.

RELATED STORIES

Share it
Top