അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദമില്ലെന്ന്

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് ഉന്നത പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമില്ലെന്ന് അവലോകനയോഗത്തില്‍ കോട്ടയം എസ്പി അറിയിച്ചു. പോലിസ് നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നാളെ ഐജിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിനു മുമ്പ് കേസില്‍ വ്യക്തതയുണ്ടാവും. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ചോദ്യംചെയ്യുന്നതിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് അയക്കും. എസ്പിയുടെ നേതൃത്വത്തിലാണ്് അവലോകനയോഗം നടന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുണ്ടെന്ന വിലയിരുത്തലിലാണ് പോലിസ്. ഏതാനും ചില കാര്യങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അന്വേഷണത്തില്‍ തൃപ്തനാണെന്നും കോട്ടയം എസ്പി അറിയിച്ചു.

RELATED STORIES

Share it
Top