അന്വേഷണസംഘം ബംഗളൂരുവില്‍

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്ന് മാര്‍ച്ച് 22ന് കാണാതായ ജെയ്‌ന മരിയ ജെയിംസിനെ (20) കണ്ടതായ വാര്‍ത്തകളെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് അന്വേഷണസംഘം ബംഗളൂരുവിലെത്തി. തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗസംഘമാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരുവില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരം ചൊവ്വാഴ്ച രാത്രിയാണ് പോലിസിന് ലഭിക്കുന്നത്. ബംഗളൂരുവിലെ മഡിവാളയിലെ ധര്‍മാരാമിന് സമീപം ആശ്വാസ് ഭവനില്‍ ജെസ്‌ന ചെറുപ്പക്കാരനൊപ്പമെത്തിയെന്നും പാലാ പൂവരണി സ്വദേശിയായ സന്നദ്ധപ്രവര്‍ത്തകന്‍ ജോര്‍ജ് തിരിച്ചറിഞ്ഞെന്നും ആന്റോ ആന്റണി എംപിയാണ് വെളിപ്പെടുത്തിയത്.
ജെസ്‌നയുടെ ഫോട്ടോയുമായി ആശ്വാസ് ഭവനില്‍ എത്തിയ പെണ്‍കുട്ടിക്ക് സാമ്യമുണ്ടെന്ന് ഇവര്‍ ഉറപ്പിച്ചതോടെയാണ് പോലിസ് ബംഗളൂരുവിന് തിരിച്ചത്. പോലിസ് മാത്രമാണ് അദ്യഘട്ടത്തില്‍ ബംഗളൂരുവിന് പോയത്. ഇവര്‍ ഇവിടെയെത്തി കണ്ടത് ജെസ്‌നയെ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിക്കും. ഇതിന് തയ്യാറായിരിക്കാന്‍ പോലിസ് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായാണു വിവരം. ആഡംബര ബൈക്കില്‍, മുടി നീട്ടിവളര്‍ത്തിയ യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്നാണ് പോലിസിന് ലഭിച്ച സൂചന.
അതേസമയം, ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ജെസ്‌നയുടെ വീട്ടുകാര്‍ തയ്യാറായിട്ടില്ല. വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ ജെസ്‌നയ്ക്ക് സൗഹൃദമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. മാര്‍ച്ച് 22നാാണ് ജെസ്‌നയെ കാണാതാവുന്നത്.

RELATED STORIES

Share it
Top