അന്വേഷണവുമായി സഹകരിക്കാന്‍ നീരവ് വിസമ്മതിച്ചു; പിഎന്‍ബി ഓഡിറ്റര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 12,636 കോടി രൂപ തട്ടിയ കേസില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ നീരവ് മോദി വിസമ്മതിച്ചു.
തനിക്ക് വ്യാപാരം സംബന്ധമായ തിരക്കുകള്‍ ഉണ്ടെന്നാണ് സിബിഐയോട് അദ്ദേഹം അറിയിച്ചത്. അടുത്ത ആഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് സിബിഐ മോദിക്ക് കത്തയച്ചിട്ടുണ്ട്. നീരവ് മോദി താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ ഹാജരാവാനാണ് അദ്ദേഹത്തോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലേക്ക് യാത്രചെയ്യാന്‍ ഉടന്‍ സൗകര്യം അതുവഴി സാധ്യമാവുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഇന്റേണല്‍ ചീഫ് ഓഡിറ്റര്‍ എം കെ ശര്‍മയെ സിബിഐ അറസ്റ്റ് ചെയ്തു.
ബാങ്കിന്റെ ബ്രാഡി ഹൗസ് ബ്രാഞ്ചിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത് സ്‌കെയില്‍ ഫോര്‍ ഓഫിസറായ ശര്‍മയാണ്. അതിനിടെ ആദായ നികുതിവകുപ്പ് നീരവ് മോദിയുടെ 70കോടിയുടെ സ്വത്ത് കണ്ടുകെട്ടി.

RELATED STORIES

Share it
Top