അന്വേഷണം നടക്കട്ടെയെന്ന് എസ്പി എ വി ജോര്‍ജ്‌

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണം നടക്കുകയല്ലേ, അത് നടക്കട്ടെയെന്നും എ വി ജോര്‍ജ് പറഞ്ഞു. താങ്കളുടെ നിര്‍ദേശപ്രകാരമാണോ ആര്‍ടിഎഫ് അംഗങ്ങള്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ പോയത് എന്ന ചോദ്യത്തിന്, ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

RELATED STORIES

Share it
Top