അന്വേഷണം ജയ്പൂരിലേക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്തിന്റെ പേരില്‍ ഹരിയാന സ്വദേശി റക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന കേസിന്റെ അന്വേഷണം ആല്‍വാറില്‍നിന്ന് ജയ്പൂര്‍ റേഞ്ച് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പോലിസ് (ക്രൈം ആന്റ് വിജിലന്‍സ്) വന്ദനാ ഭാട്ടിക്ക് കൈമാറി. റക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ പോലിസ് മനപ്പൂര്‍വം വൈകിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് അന്വേഷണച്ചുമതല മാറ്റിയത്. ആല്‍വാറിലെ രാംഗര്‍ ഏരിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പശുക്കടത്തിന്റെ പേരില്‍ ഏഴംഗസംഘം റക്ബര്‍ ഖാനെയും സുഹൃത്ത് അസ്്‌ലമിനെയും ആക്രമിച്ചത്. പരിക്കേറ്റ റക്ബര്‍ ഖാനെ പോലിസും മര്‍ദിച്ചതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

RELATED STORIES

Share it
Top