അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവിന്് പരാതി നല്‍കി

ആലപ്പുഴ: ഇരവുകാട് വാര്‍ഡില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീജ (14) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇരവുകാട് വാര്‍ഡിലെ ടെംബിള്‍ ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥനിയായ ശ്രീജ  ഇവിടുത്തെ പ്രന്‍സിപ്പല്‍ ഇന്ദു ടീച്ചറുടെ  മാനസിക പീഢനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കാട്ടി മാതാപിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. ഇതേ പേലെ തന്നെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിട്ടുണ്ട്. ശ്രീജയുടെ ആത്മഹത്യക്കുറിപ്പ് എടുത്ത് മാറ്റിയ സൗത്ത് എസ് ഐ രാജേഷിനെതിരായി പ്രതിപക്ഷ നേതാവിനോട് രേഖമൂലമാണ് മാതാപിതാക്കള്‍ പരാതി പറഞ്ഞത്.  മാതാപിതാക്കള്‍ മകളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top