അന്റോണിയോ കോന്റെ ചെല്‍സി പരിശീലകസ്ഥാനമൊഴിഞ്ഞു


ലണ്ടന്‍: അന്റോണിയോ കോന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ പരിശീലകസ്ഥാനമൊഴിഞ്ഞു. അവസാന സീസണിലെ പ്രീമിയര്‍ ലീഗിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് കോന്റെയെ ചെല്‍സി ഒഴിവാക്കിയതെന്നാണ് റിപോര്‍ട്ട്. 2016ല്‍ ഇറ്റലിയുടെ പരിശീലകസ്ഥാനത്ത് ചെല്‍സിയിലേക്കെത്തിയ കോന്റെ ആ സീസണില്‍ത്തന്നെ ചെല്‍സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കി. പക്ഷേ അവസാന സീസണില്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനം മാത്രമാണ് ചെല്‍സിക്ക് ലഭിച്ചത്. ഇതോടെ കോന്റെയുടെ ടീമിലെ സ്ഥാനം തെറിക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും എഫ്എ കപ്പില്‍ ചെല്‍സിയെ കിരീടത്തിലെത്തിച്ച് കോന്റെ കരുത്തുകാട്ടിയെങ്കിലും ടീമിന്റെ പരിശീലകസ്ഥാനം നിലനിര്‍ത്താനായില്ല. കോന്റെയ്ക്ക് പകരം മുന്‍ നാപ്പോളി പരിശീലകന്‍ മൗറീസിയോ സറി ചെല്‍സി പരിശീലകനായേക്കുമെന്നാണ് റിപോര്‍ട്ട്. 106 മല്‍സരങ്ങളില്‍ ചെല്‍സിയെ പരിശീലപ്പിച്ച കോന്റെ 69 ജയവും 17 സമനിലയും ടീമിന് നേടിക്കൊടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top