അന്യായ റെയ്ഡിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രതിഷേധമിരമ്പി

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ അന്യായമായി പരിശോധനയ്‌ക്കെത്തിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കണ്ണൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണില്‍ നടത്തിയ പ്രകടനത്തില്‍ നിരവധി പേര്‍ അണിനിരന്നു. എസ്ബിഐ ജങ്ഷനില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പഴയ ബസ്്സ്റ്റാന്റില്‍ സമാപിച്ചു.
ഡിവിഷന്‍ പ്രസിഡന്റ് ജംഷി, സെക്രട്ടറി ജാസിര്‍, ജില്ലാ കമ്മിറ്റിയംഗം ഫവാസ് നേതൃത്വം നല്‍കി. എടക്കാട് ടൗണില്‍ നടന്ന പ്രകടനത്തിന് ഡിവിഷന്‍ സെക്രട്ടറി മന്‍സൂര്‍ തങ്ങള്‍, കെ ആരിഫ്, ടി ഇജാദ് നേതൃത്വം നല്‍കി. മയ്യില്‍ ഡിവിഷന്‍ കമ്മിറ്റി പുതിയതെരു ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍, വളപട്ടണം ഡിവിഷന്‍ പ്രസിഡന്റ് എ പി മഹ്മൂദ്, സെക്രട്ടറി എം വി ജാബിര്‍ നേതൃത്വം നല്‍കി. ഇരിട്ടി ഡിവിഷന്റെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രകടനം നടത്തി.
ഡിവിഷന്‍ സെക്രട്ടറി യഅ്ഖൂബ്, ഡിവിഷന്‍ കമ്മിറ്റിയംഗം പി പി അബ്്ദുല്ല, ഏരിയാ സെക്രട്ടറി നാസര്‍ നേതൃത്വം നല്‍കി. മട്ടന്നൂര്‍ ഡിവിഷന്‍ കമ്മിറ്റി മട്ടന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് സി പി നൗഫല്‍, ഏരിയാ പ്രസിഡന്റ് ഹനീഫ, ഏരിയാ സെക്രട്ടറി റിയാസ് കോളാരി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top