അന്യായ ജപ്തി: വീട്ടമ്മയ്ക്ക് ഐക്യദാര്‍ഢ്യവുമായി മേധാ പട്കര്‍

കൊച്ചി: അന്യായ ജപ്തിക്കെതിരേ വീടിനു മുന്നില്‍ ചിതയൊരുക്കി 14 ദിവസമായി നിരാഹാരസമരം തുടരുന്ന ഇടപ്പള്ളി മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൗരാവകാശ, പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവനെടുക്കുകയും തെരുവിലെറിയുകയും ചെയ്യുന്ന സര്‍ഫാസി അടക്കമുള്ള ജനവിരുദ്ധ ബാങ്കിങ് നയങ്ങള്‍ക്കെതിരേ വലിയ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് മേധാപട്കര്‍ പറഞ്ഞു. ഈ മാസം എട്ടിന് സാര്‍വദേശീയ വനിതാദിനം അടുത്തിരിക്കെ പ്രീതയെന്ന വീട്ടമ്മയുടെ സമരം ഒരു നേരമ്പോക്കായി എടുക്കരുതെന്നു മേധാപട്കര്‍ ഓര്‍മിപ്പിച്ചു.
രണ്ടു ലക്ഷം രൂപയുടെ വായ്പയ്ക്കു ജാമ്യം നിന്ന ആളുടെ കടബാധ്യത രണ്ടരകോടി രൂപയായെന്ന എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അവകാശവാദത്തെപ്പറ്റിയും രണ്ടര കോടിയുടെ കിടപ്പാടം കേവലം 37 ലക്ഷം രൂപയ്ക്ക് ഡിആര്‍ടിയിലെ റിക്കവറി ഓഫിസറും ബാങ്കും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മാഫിയ—ക്ക് ലേലത്തില്‍ വിറ്റ വഴിവിട്ട ഇപാടിനെ സംബന്ധിച്ചും ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു കൊണ്ട് അന്വേഷണം നടത്തണം. ഒപ്പം സമരസമിതി മുന്‍കൈയെടുത്തു സമൂഹത്തിലെ സാമ്പത്തിക വിദഗ്ധരെയും നിയമവിദഗ്ധരെയും ഉള്‍െക്കാള്ളിച്ചു കൊണ്ടുള്ള ഒരു വസ്തുതാ അന്വേഷണം നടത്തണമെന്നും മേധാപട്കര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top