അന്യസംസ്ഥാന ലോബിയെ നിയന്ത്രിക്കണം: ആള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍

കൊല്ലം:സംസ്ഥാനത്തെ പൗ ള്‍ട്രി കര്‍ഷകരെ ചൂഷണം ചെയ്യുന്ന അന്യസംസ്ഥാന ലോബികളെ നിയന്ത്രിക്കണമെന്ന് ആള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ (എകെപിഎഫ്) ആവശ്യപ്പെട്ടു.
കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.  മുതിര്‍ന്ന കര്‍ഷകരെ കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എസ് ജയന്‍ ആദരിച്ചു.  ജില്ലാ പ്രസിഡന്റ് ശ്രീ നുജൂം തട്ടാമല അധ്യക്ഷത വഹിച്ചു.  സംഘടനാ വിശദീകരണം സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീനും, മുഖ്യ പ്രഭാഷണം സംസ്ഥാന ജന. സെക്രട്ടറി എസ് കെ നസീറും നിര്‍വ്വഹിച്ചു. ഐഡി കാര്‍ഡ് വിതരണം സംസ്ഥാന ട്രഷറര്‍ ശ്രീ ആര്‍ രവീന്ദ്രനും, ദേവരാജന്‍, (വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ്), തമ്പി ചവറ, ശിഹാബുദ്ദീന്‍, നിക്‌സന്‍, ജസീം തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികള്‍:  നാസര്‍ കുന്നത്തൂര്‍ (രക്ഷാധികാരി), നുജൂം തട്ടാമല (ജില്ലാ പ്രസിഡന്റ്),  വൈസ് പ്രസിഡന്റുമാര്‍: തന്‍സീര്‍ അഞ്ചല്‍, തമ്പി ചവറ, ജന. സെക്രട്ടറി സുജിത് കരിയിപ്ര, ജോ. സെക്രട്ടറിമാര്‍: നിക്‌സന്‍, സിയാദ്കുട്ടി ചാത്തനാം കുളം, ട്രഷറര്‍ ശിഹാബുദ്ദീന്‍ എംഇകെ എന്നിവര്‍ പുതിയ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

RELATED STORIES

Share it
Top