അന്ധവിശ്വാസം: കോളനിവാസികള്‍ വീട് ഉപേക്ഷിച്ച് പലായനം ചെയ്തുസുല്‍ത്താന്‍ ബത്തേരി: രണ്ടുപേര്‍ അസുഖബാധിതരായി മരിച്ചത് ദുര്‍നിമിത്തമാണെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് കോളനിവാസികള്‍ വീട് ഉപേക്ഷിച്ചു. ചെതലയം ആറാംമൈല്‍ ചൂരിക്കുനി കോളനിയിലെ ആറു വീടുകളാണ്് താമസക്കാര്‍ പലായനം ചെയ്തതോടെ അനാഥമായി കിടക്കുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ കോളനിവിട്ടത്. അടുത്തകാലത്താണ് കോളനിയിലെ രണ്ടുപേര്‍ രോഗബാധിതരായി മരിച്ചത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ചെതലയം ആറാംമൈലിലാണ് ചൂരിക്കുനി ഊരാളി കോളനി. വീടും പരിസരവും ഇപ്പോള്‍ കാടുമൂടി. കുടുംബങ്ങള്‍ പോയതോടെ ഇവര്‍ക്കായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വീടുകളാണ് നശിക്കുന്നത്. ചില വീടുകള്‍ പാതിപൊളിച്ച നിലയിലാണ്. കൂടാതെ ലക്ഷങ്ങള്‍ മുടക്കി കിണറും കുഴല്‍ക്കിണറും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇവിടേക്കുള്ള റോഡും ടാര്‍ ചെയ്തതാണ്. ആദിവാസികള്‍ക്കായി കോടികള്‍ മുടക്കുമ്പോഴാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ഒരു കോളനിതന്നെ ഗോത്രവര്‍ഗം ഉപേക്ഷിച്ചുപോയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോളനികളില്‍ ബോധവല്‍ക്കരണം നടത്തണമെന്നാണ് ആവശ്യമുയരുന്നത്.

RELATED STORIES

Share it
Top