അന്ധരായ ലോട്ടറി വില്‍പ്പനക്കാരെ പറ്റിച്ച് ലോട്ടറി മോഷണംആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്ന അന്ധരായ വനിത ലോട്ടറി വില്‍പനക്കാരില്‍ നിന്ന് വീണ്ടും ലോട്ടറി മോഷ്ടിച്ചു. ഇന്നലെ  ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി ബ്ലഡ് ബാങ്കിന് സമീപമായിരുന്നു സംഭവം. 30 രൂപ വിലയുള്ള 30 ടിക്കറ്റും 100 രൂപയുടെ മൂന്ന് ടിക്കറ്റുമാണ് മോഷണം പോയത്. തിരുവല്ലാ സ്വദേശിനി കുഞ്ഞുമോളുടെ കൈവശത്തു നിന്നാണ് ടിക്കറ്റ് മോഷണം പോയത്.  ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന ഇവരുടെ കൈവശത്തുണ്ടായിരുന്ന മുഴുവന്‍ ടിക്കറ്റും മോഷണ സംഘം വാങ്ങി പരിശോധിക്കും. നമ്പര്‍ തിരഞ്ഞെടുത്ത് ഇഷ്ടമുള്ളത് നോക്കിയെടുക്കാനാണു മുഴുവനായി വാങ്ങുന്നത്. വാങ്ങിയ ശേഷം ഇവര്‍ മുഴുവന്‍ ടിക്കറ്റുമായി കടന്നുകളയുകയാണ് പതിവ്. രണ്ടാഴ്ച മുമ്പ് മൂന്നു തവണകളിലായി 60ഓളം ടിക്കറ്റ് വില്‍പ്പനക്കാരില്‍ നിന്നു മോഷണം പോയിരുന്നു. അന്ധരായ മൂന്നു സ്ത്രീകളാണ് ഇവിടെ ലോട്ടറി വില്‍ക്കുന്നത്.ടിക്കറ്റ് മോഷണം പോയത് സംബന്ധിച്ച ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കി. അന്ധരും ബധിരരുമായി നിരവധി പേരാണ് മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തി ജീവിക്കുന്നത്. ലോട്ടറി മോഷണ സംഘത്തെ പിടികൂടുന്നതിന് ആവശ്യമായി നടപടി പോലിസ് സ്വീകരിക്കണമെന്ന് ലോട്ടറി വില്‍പ്പന അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top