അന്ധനായ വൃദ്ധനെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ച് ആര്‍എസ്എസ്;വീഡിയോ പുറത്ത്

കൊല്‍ക്കത്ത:അന്ധനായ മുസ് ലിം വൃദ്ധനെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ച് ആര്‍എസ്എസ്. പശ്ചിമ ബംഗാളിലാണ് സംഭവം. ഭിക്ഷയെടുത്ത് ജീവിക്കുന്ന അന്ധനായ വൃദ്ധനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ആര്‍എസ്എസിന്റെ കൊടിപിടിപ്പിക്കുകയും ജയ്ശ്രീറാം, ജയ് മാതാറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളെ വെറുതെ വിടണമെന്നും കണ്ണ്കാണാന്‍ കഴിയില്ലെന്നും വൃദ്ധ ദമ്പതികള്‍ ഇവരോട് കേണപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. 'താന്‍ ഒരു ഇസ് ലാം മത വിശ്വാസിയാണ്. അല്ലാഹുവും ഭഗവാനുമെല്ലാം ഒന്നല്ലേ. ഹിന്ദുവും മുസ്‌ലിമും ഒന്നല്ലേ. വെറുതെവിടൂ' എന്നിങ്ങനെ വൃദ്ധന്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതൊന്നും ചെവിക്കൊള്ളുന്നില്ല. ജയ് ശ്രീറാം, ജയ് മാതാ റാം എന്നുവിളിക്കുന്നതുവരെ അവര്‍ ഭീഷണി തുടര്‍ന്നു. ഒടുവില്‍ ജയ് ശ്രീറാം വിളിച്ചതിന് ശേഷമാണ് വൃദ്ധ ദമ്പതികളെ പോകാന്‍ അനുവദിച്ചത്.

https://youtu.be/duKEr-H6wgU

RELATED STORIES

Share it
Top