അന്ത്യോദയ എക്‌സ്പ്രസ്സിന് ജില്ലയില്‍ സ്റ്റോപ്പില്ല; പ്രതിഷേധം ശക്തമാവുന്നു

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന്് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പൊതുപ്രവര്‍ത്തകനുമായ പി രാജന്‍(രാജന്‍ കരിവെള്ളൂര്‍) റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപവാസം നടത്തി. ഇന്നലെ രാവിലെ എട്ടു മുതലാണ് ഉപവാസം നടത്തിയത്. 2016ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ചന്തേര ജിയുപി സ്‌കൂളിലെ പ്രഥമ അധ്യാപകനുമായി വിരമിച്ച വ്യക്തിയാണ് പി രാജന്‍ എന്ന രാജന്‍ കരിവെള്ളൂര്‍. കേരള ഗവ.െ്രെപമറി സ്‌കൂള്‍ ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (കെജിപിഎസ്എച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
കാസര്‍കോട്: പുതുതായി അനുവദിച്ച തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാകുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ എഐവൈഎഫ് നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ഒപ്പു ശേഖരണവും നടത്തി. സിപിഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. അനിതാരാജ്, ആര്‍ പ്രശാന്ത്കുമാര്‍, മുകേഷ് ബാലകൃഷ്ണന്‍, എം സി അജിത്ത്, സനോജ് കാടകം, എം ശ്രീജിത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍, ധനീഷ് ബിരിക്കുളം, സുനില്‍ കാസര്‍കോട്, സുപ്രീത് പെരുമ്പള, ബാബു കുമ്പളപ്പള്ളി, കെ ആര്‍ ഹരീഷ്, ഹരിദാസ് പെരുമ്പള നേതൃത്വം നല്‍കി.

RELATED STORIES

Share it
Top