അന്ത്യോദയ എക്‌സ്പ്രസിന് തീരൂരില്‍ സ്റ്റോപ് അനുവദിക്കാന്‍ എംപി ഇടപെടണം :എസ്ഡിപിഐ

തീരൂര്‍ : സാധാരണക്കാരായ യാത്രക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടു അനുവദിച്ച അ—ന്ത്യോദയ എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ സ്ഥലം എംപി ഇ ടി മുഹമ്മദ് ബഷീര്‍ ഇടപെടണമെന്ന് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.തിരുവനന്തപുരം മംഗലാപുരം റൂട്ടില്‍ റിസര്‍വേഷനില്ലാതെ സര്‍വീസ് നടത്തുന്ന അതിവേഗ ട്രെയിനിന് ജനസംഖ്യ ഏറ്റവും കൂടുതല്‍ ഉള്ള മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്‌റ്റോപ്പ് അനുവദിക്കാത്തത് ജില്ലയോടുള്ള റെയില്‍വേയുടെ കടുത്ത വിവേചനമാണ്.ഷൊര്‍ണ്ണൂര്‍ വിട്ടാല്‍ നിലവില്‍ കോഴിക്കോടാണ്  സ്‌റ്റോപ്പ്. ജില്ലയില്‍ ദക്ഷിണ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത് തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ആണ് പ്രശ്‌നം പരിഹരിക്കാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും തിരൂര്‍ മണ്ഡലം പ്രസിഡന്റ് നസീം എന്ന അലവി കണ്ണംകുളം അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി റഹീസ് പുറത്തൂര്‍ ,മണ്ഡലം ഖജാഞ്ചി റഫീഖ് തീരുര്‍ ,മന്‍സൂര്‍ ,യാഹു പത്തമ്പട് ,സി പി മുഹമ്മദലി ,ആബിദ് മാഷ് ,അബൂബക്കര്‍ മംഗലം ,കുഞ്ഞീതു നാലകത്തു ,മുസ്തഫ വൈലത്തൂര്‍ ,മുഹമ്മദലി വാണിയന്നൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top