അന്തോണി മാര്‍ഷ്യല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനൊരുങ്ങുന്നുലണ്ടന്‍: ഫ്രാന്‍സ് താരം അന്തോണി മാര്‍ഷ്യല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനൊരുങ്ങുന്നു. താരം പുതിയ ക്ലബ്ബ് തേടുന്നതായി അന്തോണിയുടെ ഏജന്റായ ഫിലിപ്പ് ലാംബോലി തന്നെയാണ് വ്യക്തമാക്കിയത്. ഏറെ ചിന്തകള്‍ക്ക് ശേഷമാണ് അന്തോണി യുനൈറ്റഡ് വിടാനുള്ള തീരുമാനത്തിലേക്കെത്തിയത്. യുനൈറ്റഡ് കരാര്‍ പുതുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും കരാറിലെത്തിയിട്ടില്ലെന്നും ലാംബോലി പറഞ്ഞു. ആഴ്‌സനലില്‍ നിന്ന് അലക്‌സീസ് സാഞ്ചസ് യുനൈറ്റഡിലേക്കെത്തിയതോടെ അവസരങ്ങള്‍ കുറഞ്ഞതാണ് അന്തോണിയുടെ ടീം വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപോര്‍ട്ടുകളുള്ളത്.

RELATED STORIES

Share it
Top