അന്തിയുറങ്ങാന്‍ സ്ഥലമില്ലാത്തവര്‍ക്ക് അഗതി മന്ദിരം വരുന്നു

കാഞ്ഞങ്ങാട്: അന്തിയുറങ്ങാ ന്‍ സ്ഥലമില്ലാത്തവര്‍ക്കു നഗരസഭ അഭയകേന്ദ്രം ഒരുക്കുന്നു. ബല്ല വില്ലേജിലെ മേലാങ്കോട്ട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് ഭൂമിയിലാണ് അഭിയ കേന്ദ്രം നിര്‍മിക്കുന്നത്. 3. 41 കോടി രൂപ ചെലവില്‍ മൂന്നുനില കെട്ടിടമാണ് ഇതിനായി ഉയരുക. അഭയകേന്ദ്രം സ്ഥാപിക്കുന്നതിനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന നഗരസഭാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകാരം നല്‍കി.
നഗരത്തില്‍ വീടില്ലാതെ കടത്തിണ്ണകളിലും റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ദേശീയ ഉപജീവന മിഷന്‍ പദ്ധതിയിലാണ് അഭയ കേന്ദ്രം നിര്‍മിക്കുന്നത്. ഇതില്‍ താമസ സൗകര്യങ്ങള്‍ക്കു പുറമേ, വായനാമുറി, അടുക്കള, മാനസികോല്ലാസകേന്ദ്രം എന്നിവയുമുണ്ടായിരിക്കും.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വിവിധ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീകളുടെയും സഹകരണം തേടുമെന്ന് ചെയര്‍മാന്‍ വിവി രമേശന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top