അന്തിമ വിജ്ഞാപനം തടഞ്ഞു

കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി തടഞ്ഞു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എംഡി ഡോ. ജോസഫ് ബെനെവന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
നഴ്‌സുമാരുടെ നിലവിലെ ശമ്പളം 150 മടങ്ങ് വരെ ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ പോവുകയാണെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു. ധൃതിപിടിച്ച് വിജ്ഞാപനം ഇറക്കുമ്പോള്‍ യഥാര്‍ഥ വസ്തുതകളൊന്നും പരിഗണിക്കപ്പെടില്ല. അതിനാല്‍ വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന് ഹരജി ആവശ്യപ്പെടുന്നു. ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നത് തടഞ്ഞു.

RELATED STORIES

Share it
Top