അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യമായ മതപരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് യോഗയെ ജനങ്ങളില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്നു സ്ഥാപിക്കാനാണ് ഈ  പ്രചാരണങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്. സമൂഹത്തെ സ്‌നേഹിക്കാനാവുന്ന ഒരു മനസ്സ് യോഗാഭ്യാസികള്‍ക്ക് കൈവരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top