അന്താരാഷ്ട്ര ടെര്‍മിനലില്‍ അനധികൃതമായി കടന്ന യുവാവിനെ പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ അനധികൃതമായി കടന്ന യുവാവിനെ പിടികൂടി.
പത്തനംതിട്ട പുറമറ്റം സ്വദേശി ജിജി മാത്യു (37)നെയാണ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ അനധികൃതമായി കടന്നതിന് സുരക്ഷാ വിഭാഗം പിടികൂടിയത്. കാന്‍സല്‍ ചെയ്ത ടിക്കറ്റുമായി ബന്ധുവിന്റെയും രണ്ട് വയസുള്ള കുട്ടിയോടൊപ്പമാണ് ഇയാള്‍ വിമാനത്താവളത്തിനകത്ത് കടന്നത്. ഇയാളുടെ കൂടെ യാത്ര ചെയ്യുവാനുള്ള ടിക്കറ്റാണ് രണ്ട് വയസുള്ള കുട്ടിക്ക് ഉണ്ടായിരുന്നത്. ഇയാളെ പിടികൂടിയതോടെ കൂട്ടിയുടെ യാത്രയും റദ്ദായി. കുട്ടിയെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. പിടികൂടിയ ജിജിമോനെ നെടുംമ്പാശേരി പോലിസിന് കൈമാറി.

RELATED STORIES

Share it
Top