അന്താരാഷ്ട്ര ചക്ക മഹോല്‍സവം സമാപിച്ചു

അമ്പലവയല്‍: സംസ്ഥാന കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിവന്ന അന്താരാഷ്ട്ര ചക്കമഹോല്‍സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ അന്താഷ്ട്ര സിംപോസിയവും അവസാനിച്ചു.
കഴിഞ്ഞ ആറുവര്‍ഷമായി അമ്പലവയലില്‍ അന്താരാഷ്ട്ര ചക്ക മഹോല്‍സവം നടത്താറുണ്ടെങ്കിലും ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി നടന്ന പരിപാടിയില്‍ ഇന്തോനീസ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
ചക്കയെ ജനകീയമാക്കുന്നതിനും ചക്കയുടെ പോഷക-ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും ചര്‍ച്ചകളും നയരൂപീകരണവും  നടന്നു.
ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്‌വര്‍ക്ക് അന്തര്‍ദേശീയ ചെയര്‍മാന്‍ മുഹമ്മദ് ദേശ ഹാജി ഹാസിമിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര സിംപോസിയം നടന്നത്.
ചക്ക വരവ്, പ്രദര്‍ശനം, വിവിധ മല്‍സരങ്ങള്‍, ഗോത്രസംഗമം, ചക്ക സംസ്‌കരണത്തിലും ഉല്‍പന്ന നിര്‍മാണത്തിലും വനിതകള്‍ക്ക് സൗജന്യ  പരിശീലനം  എന്നിവയുമുണ്ടായിരുന്നു.

RELATED STORIES

Share it
Top