അന്താരാഷ്ട്ര കാര്‍ഷികകരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രം സംസ്ഥാനവുമായി ചര്‍ച്ച ചെയ്യണം: മുഖ്യമന്ത്രിതിരുവനന്തപുരം: കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ഒരു സംസ്ഥാന വിഷയമാണ്. കാര്‍ഷിക വിഷയങ്ങളിന്മേലുള്ള കരാറുകളിലേര്‍പ്പെടുമ്പോള്‍ അത് ഏതൊക്കെ സംസ്ഥാനങ്ങളെയാണോ ബാധിക്കുന്നത് ആ സംസ്ഥാനങ്ങളുമായി ചര്‍ച്ചയിലേര്‍പ്പെടണം. അന്താരാഷ്ട്ര കരാറുകളിലേര്‍പ്പെടുന്നതിനുമുമ്പ് പാര്‍ലമെന്റിന്റെ അനുവാദം തേടണം. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് പാര്‍ലമെന്റില്‍നിന്ന് അംഗീകാരം നേടണമെന്ന വ്യവസ്ഥയും വേണം. അന്താരഷ്ട്ര കരാറായ റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുകയാണ്. അതിനെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം ഇതേവരെ ആരാഞ്ഞിട്ടില്ല. ഈ കരാര്‍ മത്സ്യ, ക്ഷീര, കാര്‍ഷികമേഖലകളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണെന്നും മുമ്പു നടപ്പിലാക്കിയ സമാന സ്വാഭാവമുള്ള കരാറുകള്‍ സംസ്ഥാനത്തിനു ദോഷകരമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, സംസ്ഥാന കാര്‍ഷിക വില നിര്‍ണയബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്‍ പങ്കെടുത്തു

RELATED STORIES

Share it
Top