അന്താരാഷ്ട്ര കരാറുകളില്‍ കേന്ദ്രം സംസ്ഥാനവുമായി ചര്‍ച്ച ചെയ്യണം

തിരുവനന്തപുരം: കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ ജീവനസുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര-സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൃഷി ഒരു സംസ്ഥാന വിഷയമാണ്. അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് പാര്‍ലമെന്റിന്റെ അനുവാദം തേടണം. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് പാര്‍ലമെന്റില്‍ നിന്ന് അംഗീകാരം നേടണമെന്ന വ്യവസ്ഥയും വേണം. കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തിയില്‍ നിന്ന് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികളാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും പിണറായി പറഞ്ഞു.

RELATED STORIES

Share it
Top