അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേബില്ല് ഇന്നുമുതല്‍

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഇന്നുമുതല്‍ ഇ-വേബില്ല് നിര്‍ബന്ധം. ജിഎസ്ടി നിലവില്‍വന്നതിനു ശേഷം രാജ്യത്തെ ചരക്ക് ഗതാഗതത്തില്‍ വരുന്ന ഏറ്റവും വലിയ മാറ്റമാണ് ഇ-വേബില്ല് സംവിധാനം. കേരളത്തില്‍ ജനുവരി 12 മുതല്‍ തന്നേ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍വന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനുള്ള ഇ-വേബില്ല് സംവിധാനം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നതുവരെ പരീക്ഷണാടിസ്ഥാനത്തില്‍ തന്നെ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. നിലവില്‍ ഉണ്ടായിരുന്ന സംവിധാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇ-വേബില്ല് സംവിധാനത്തില്‍ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്കുനീക്ക വിവരങ്ങള്‍ വെരിഫിക്കേഷന്‍ കൂടാതെതന്നെ മൂല്യമുള്ള രേഖയായി മാറുന്നു. ചരക്ക് വില്‍ക്കുന്ന ആളിനാണ് ഇ-വേബില്ല് സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം. എന്നാല്‍ വില്‍ക്കുന്ന ആള്‍ ഇ-വേബില്ല് എടുക്കുന്നില്ലെങ്കില്‍ വാങ്ങുന്ന ആളിനോ, ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇ-വേബില്ല് എടുക്കാവുന്നതാണ്. ഇ-വേബില്ല് സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനു ശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തുകയോ, ചരക്കുനീക്കം നടക്കാതെവരികയോ ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇ-വേബില്ല് എടുത്ത ആളിന് തന്നെ ക്യാന്‍സല്‍ ചെയ്യാം. കൂടാതെ ചരക്കു സ്വീകരിക്കുന്ന ആളുടെ പേരില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയ ഇ-വേബില്ല് നല്‍കിയാല്‍ തിരസ്‌കരിക്കാനും സംവിധാനമുണ്ട്. ംംം.സലൃമഹമമേഃല.െഴീ്.ശിലെ ടാക്‌സ് പേയേഴ്‌സ് സര്‍വീസില്‍ ലഭ്യമാവുന്ന ഇ-വേബില്ല് ലിങ്ക് വഴി വ്യാപാരികള്‍ക്ക് ഇ-വേബില്ല് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം. കംപ്യൂട്ടറിന് പുറമെ മോബൈല്‍ ആപ്പ് ഉപയോഗിച്ചും എസ്എംഎസ് വഴിയും ഇ-വേബില്ല് ജനറേറ്റ് ചെയ്യാം. 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള എല്ലാ അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനും ഇ-വേബില്ല് നിര്‍ബന്ധം. സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനുള്ള ഇ-വേബില്ല് പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍, മോബൈല്‍ അപ്പ്, എസ്എംഎസ് വഴി ജനറേറ്റ് ചെയ്യാം. നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പേട്ട സധനങ്ങള്‍ക്ക് ഇ-വേബില്ല് നിര്‍ബന്ധമല്ല.

RELATED STORIES

Share it
Top