അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍

മഞ്ചേരി: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവിനെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം കോതമംഗലം തേലക്കാട്ടു വീട്ടില്‍ ഷാജഹാന്‍ (38) എന്ന കോതമംഗലം ഷാജഹാനാണ് പിടിയിലായത്. മലപ്പുറം മുണ്ടുപറമ്പ് എഎംഎല്‍പി സ്‌കൂള്‍ ഓഫിസില്‍ നിന്നു 20,000 രൂപ കവര്‍ന്ന സംഭവത്തില്‍ ഇയാളുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top