അനുമതിയില്ലാതെ വിമാനത്തില്‍ തന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെതിരേ മുഹമ്മദ് സലാഹ് രംഗത്ത്കൊയ്‌റോ: തന്റെ അനുമതിയില്ലാതെ തന്റെ ഫോട്ടോ റഷ്യന്‍ ലോകകപ്പിലേക്കുള്ള ഈജിപ്ഷ്യന്‍ വിമാനത്തിന്റെ പിറകില്‍ പ്രദര്‍ശിപ്പിച്ചതിന് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷനെതിരേ രംഗത്തെത്തി ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ്. ഇതിനെതിരേ താരത്തിന്റെ ഏജന്റും അഭിഭാഷകനുമായ റാമി അബ്ബാസും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരേ താരം സാമൂഹിക മാധ്യമങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍ പതിനായിരങ്ങളാണ് പിന്തുണയുമായി രംഗത്ത് വന്നത്. സലാഹിന്റെ ട്വീറ്റിന് മൂന്ന് മണിക്കൂറിനുള്ളില്‍ അരലക്ഷം ലൈക്കുകളും 20000 റീട്വീറ്റുകളുമാണ് ലഭിച്ചത്.

RELATED STORIES

Share it
Top