അനുമതിയില്ലാതെ വാട്ടര്‍ അതോറിറ്റി റോഡ്് വെട്ടിപ്പൊളിച്ചത് വിവാദമായി

അമ്പലപ്പുഴ: ടാറിങ് ആരംഭിക്കാനിരുന്ന റോഡ് പിഡബ്ല്യുഡിയുടെ അനുമതിയില്ലാതെ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ചത് വിവാദമായി. അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷനിലാണ് ഇന്നലെ രാവിലെ വാട്ടര്‍ അതോറിറ്റി റോഡ് പൊളിച്ചത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി നിര്‍മിച്ച മാന്‍ഹോള്‍ ഉയര്‍ത്തുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇതിന് വാട്ടര്‍ അതോറിറ്റി അനുമതി വാങ്ങിയിരുന്നില്ലെന്ന് പിഡബ്ല്യുഡി വ്യക്തമാക്കി. മാന്‍ഹോള്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തനം നേരത്തെ നടത്തണമെന്ന് വാട്ടര്‍ അതോറിറ്റിയോട് പി ഡബ്ല്യുഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു തയ്യാറാവാതിരുന്ന വാട്ടര്‍ അതോറിറ്റി ഇന്നലെയാണ് ഇതിന്റെ ജോലികള്‍ ചെയ്യാനെത്തിയത്. അടുത്ത ദിവസം മുതല്‍ ജങ്ഷനില്‍ നിന്നു കിഴക്കോട്ട് ടാര്‍ ചെയ്യുന്നതിനായി നിരപ്പാക്കി മറ്റ് പ്രവര്‍ത്തനങ്ങളൊക്കെ പിഡബ്ല്യുഡി പൂര്‍ത്തിയാക്കിയപ്പോഴാണ് വാട്ടര്‍ അതോറിറ്റി റോഡ് പൊളിച്ചത്. പിഡബ്ല്യുഡിയും വാട്ടര്‍ അതോറിറ്റിയും തമ്മിലുളള ഏകോപനമില്ലായ്മയാണ് ഇതിനു കാരണമായത്. അമ്പലപ്പുഴ തിരുവല്ല റോഡിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top