അനിഷ്ട സംഭവങ്ങള്‍ വര്‍ധിക്കുന്നു : ഹോം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്ക് നിയന്ത്രണംകോട്ടയം: ഹോം നഴ്‌സുമാരെയും വീട്ടുജോലിക്കാരെയും റിക്രൂട്ട്‌മെന്റ് നടത്തുന്ന ജില്ലയിലെ ഏജന്‍സികള്‍ക്ക് നിയന്ത്രണം. റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളില്‍ നിന്നു ജോലിക്കായി വീടുകളില്‍ എത്തുന്ന ഹോം നഴ്‌സുമാരും വീട്ടുജോലിക്കാരും ഉള്‍പ്പെടുന്ന ചില അനിഷ്ടസംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തില്‍ ജോലിക്കായി വീടുകളിലെത്തുന്നവര്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കേസില്‍ ഉള്‍പ്പെട്ടവരാകാനും സാധ്യതയുള്ളതിനാല്‍ മുന്‍കാലചരിത്രവും സ്വഭാവും പരിശോധിച്ച് മാത്രം  റിക്രൂട്ട് ചെയ്യുവാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കും.ഏജന്‍സികള്‍ എല്ലാം അതാത് സബ് ഡിവിഷനല്‍ ഓഫിസില്‍ നിന്നും പോലിസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്് പ്രവര്‍ത്തിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തിയ ഒരു പോലിസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.ഏജന്‍സികള്‍  അയയ്ക്കുന്ന ജോലിക്കാര്‍ മുഖാന്തിരം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം അതാത് ഏജന്‍സിക്കായിരിക്കുമെന്ന് രേഖപ്പെടുത്തിയ സാക്ഷ്യപത്രം ഏജന്‍സികള്‍ നല്‍കേണ്ടതുമാണ്. ജോലിക്ക് അയയ്ക്കുന്നവരുടെ ഫോട്ടോയും വിലാസവും ഐഡി പ്രൂഫും ഏജന്‍സികള്‍ സൂക്ഷിക്കണം.

RELATED STORIES

Share it
Top