അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയേറിസുല്‍ത്താന്‍

ബത്തേരി: വടക്കനാട് മേഖലയിലെ വന്യമൃഗശല്യത്തിന്് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമസംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പിന്തണയേറുന്നു. അതേസമയം, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാംദിനത്തിലേക്ക് കടന്നു. സമരം ആരംഭിച്ച ശനിയാഴ്ച മുതല്‍ മൂന്നുപേരാണ് നിരാഹാരം കിടക്കുന്നത്. വാര്‍ഡ് മെംബര്‍ എന്‍ കെ മോഹനന്‍, പ്രദേശവാസികളായ വി സി ഷൈന്‍, നിഖില്‍ ജോര്‍ജ് എന്നിവരാണ് വോളന്റിയര്‍മാര്‍. ഇവര്‍ക്കും സമരത്തിന് നേതൃത്വം നല്‍കുന്ന ഗ്രാമസംരക്ഷണ സമിതിക്കും അഭിവാദ്യമര്‍പ്പിച്ച് നിരവധി സംഘടനകളെത്തി. മൂന്നാംദിവസമായ ഇന്നലെ കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ സമരപ്പന്തലിലെത്തി. സമരസമിതിയുടെ ആവശ്യങ്ങള്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
ജില്ലയിലെ മൂന്ന് എംഎല്‍എമാരും ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി വി ബേബി, ഏരിയാ സെക്രട്ടറി ബേബി വര്‍ഗീസ് എന്നിവരും എംഎല്‍എയോടൊപ്പം എത്തിയിരുന്നു.
തുടര്‍ന്ന് ഫാ. ഡാനി ജോസഫ്, ഫാ. പി ടി ജോര്‍ജ്, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നിവരെത്തി സമരത്തെ അഭിവാദ്യം ചെയ്തു. ജനാധപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എ ആന്റണി, വിന്‍സന്റ് നെടുകണ്ടം എന്നിവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുപ്പാടി അന്‍പര്‍ണാശ്രമം ഡയറക്ടര്‍ ഫാ. സിബി മറ്റത്തില്‍, ഫാ. ജോസഫ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, ജില്ലാ കാര്‍ഷിക പുരോഗമനസമിതി ഭാരവാഹികളായ പി എം ജോയി, ഡോ. പി ലക്ഷ്മണന്‍, വി പി വര്‍ക്കി, കണ്ണിവട്ടം കേശവന്‍ ചെട്ടി, സുല്‍ത്താന്‍ ബത്തേരി ഹെഡ് ലോഡേഴ്‌സ് യൂനിയന്‍ (സിഐടിയു) ഭാരാഹികളായ കെ വി മോഹനന്‍, കെ എ അബു എന്നിവരും സമരപ്പന്തലിലെത്തി. വൈകീട്ട് വള്ളുവാടിയിലെ വീട്ടമ്മാര്‍ പ്രകടനമായെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. വടക്കനാട് പൗരസമിതിയും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. സമരക്കാരുടെ ആരോഗ്യനില പരിശോധിക്കാന്‍ പോലിസ് ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top