അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനം രാജിവച്ചുമുംബൈ: ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തു നിന്ന് അനില്‍ കുംബ്ലെ രാജിവച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇന്ത്യന്‍ ടീം പുറപ്പെടാനിരിക്കെയാണ് കുംബ്ലെ രാജി തീരുമാനം അറിയിച്ചത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ ബിസിസിഐയുമായുള്ള കുംബ്ലെയുടെ കരാര്‍ അവസാനിച്ചിരുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കൂടി കുംബ്ലെയെ പരിശീലകനായി ബിസിസിഐ നിശ്ചയിച്ചിരുന്നു. എന്നാല്‍, ബിസിസിഐയുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്ത്യന്‍ ടീമിനൊപ്പം കുംബ്ലെ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോവില്ലെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രാജി.കുംബ്ലെയുടെ പരിശീലന രീതികളുമായി ഒത്തുപോകാനാവില്ലെന്ന് വിരാട് കോഹ്‌ലി ബിസിസിഐ ഉപദേശക സമിതി അംഗങ്ങളെ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top