അനാശാസ്യം: പോലിസുകാരന്‍ പിടിയില്‍

കായംകുളം: പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം നടത്തിയ പോലി സുകാരന്‍ പിടിയില്‍.
ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കായംകുളം പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയായ സിവില്‍ പോലിസുകാരനെയാണ് ് ഡിവൈഎസ്പി പിടികൂടിയത്.
പോലിസ് ക്വാര്‍ട്ടേഴ്‌സ് അന്വേഷിച്ച് സ്ത്രീകളുടെ വരവ് പതിവായതോടെ ക്വാര്‍ട്ടേഴ്‌സ് നിരീക്ഷണത്തിലായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ ഡിവൈഎസ്പി നടത്തിയ പരിശോധനയില്‍ സ്ത്രീയും പോലിസുകാരനും പിടിയിലാവുകയായിരുന്നു.
സംഭവം സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിക്ക് ഡിവൈഎസ്പി റിപോര്‍ട്ട് നല്‍കുമെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top