അനാവശ്യ വിവാദങ്ങളുണ്ടാക്കി ഫറൂഖ് കോളേജിനെതിരെ നടക്കുന്ന നീക്കം ദുരുദ്ദേശപരം: കാംപസ് ഫ്രണ്ട്

കോഴിക്കോട്: ഒരു അധ്യാപകന്‍ നാളുകള്‍ക്ക് മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ ഇപ്പോള്‍ ഫറൂഖ് കോളജിനെതിരേ നടക്കുന്ന എസ്എഫ്‌ഐ ഗുഢാലോചന തിരിച്ചറിയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീം.കോളേജുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ കോളേജുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം രാഷ്ട്രീയ ഹിഡണ്‍ അജണ്ടയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഹോളി ആഘോഷത്തിന്റെ പേരിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ മറ്റൊന്ന് കടത്തിക്കൂട്ടി പ്രശ്‌നം വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിലെ ഹിഡണ്‍ അജണ്ട വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണം. ഇത് മുസ്ലീം മാനേജ്‌മെന്റ് നടത്തുന്ന സ്ഥാപനത്തെ കരിവാരിത്തേക്കാനും ആര്‍എസ്എസ് അജണ്ടക്കു കുടപിടിക്കാനുമുള്ള ശ്രമമാണ്.
മുന്‍പും ഇത്തരം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അടുത്തിരുത്തുന്നില്ലെന്നായിരുന്നു അന്ന് എസ്എഫ്‌ഐ ഉയര്‍ത്തിയ വിവാദം. അക്കൂട്ടര്‍ തന്നെയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അടുത്തിരുന്നതിനു വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. തൃപ്പൂണിത്തുറ യോഗാ സെന്ററിലെ പെണ്‍കുട്ടികള്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ ഒരു ഇടതുപക്ഷ ക്കാരനും കൊടിപിടിക്കാത്തത് അവരുടെ വര്‍ഗീയ മനസ്സാണ്. മുസ്്‌ലിം വിഷയങ്ങളില്‍ കാണിക്കുന്ന ആവേശം കപടതയാണ്. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാനും സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ശ്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top