അനാവശ്യ കട പരിശോധനകള്‍ അവസാനിപ്പിക്കണമെന്ന് ഹോട്ടലുടമകള്‍

കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യ വകുപ്പും നഗരസഭയുംയും നടത്തുന്ന അനാവശ്യ കട പരിശോധന നിര്‍ത്തിവയ്ക്കണമെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കട പരിശോധനയുടെപേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രൂര നടപടികള്‍ അവസാനിപ്പിക്കണം.
വര്‍ഷങ്ങളോളമായി കച്ചവടം ചെയ്ത് നേടിയെടുത്ത കടയുടെ സല്‍പ്പേര് നശിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. കട പരിശോധനയ്ക്കും പഴകിയ ഭക്ഷണം പടിച്ചെടുക്കുന്നതിനും സംഘടന എതിരല്ല. ദിവസവും അവര്‍ വന്ന് കടപരിശോധിച്ചതിന്‌ശേഷം കടതുറക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ന്യൂനതകള്‍കണ്ടെത്തുന്ന കടകള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിന് പകരം വാര്‍ത്താമാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയകളിലൂടെയും വലിയ രീതിയില്‍ പരസ്യപ്പെടുത്തി സ്ഥാപനത്തെയും തങ്ങളുടെ കുടുംബത്തയും സമൂഹത്തില്‍ അപഹാസ്യപ്പെടുത്തുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. 10ന് വൈകീട്ട് നാലിന് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേരുന്ന യോഗം കൂടുതല്‍ പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യും.

RELATED STORIES

Share it
Top