അനാഥര്‍ക്ക് സംവരണം: സുപ്രിംകോടതി പരിശോധിക്കുന്നു

ന്യൂഡല്‍ഹി: അനാഥര്‍ക്ക് പിന്നാക്ക വിഭാഗക്കാര്‍ക്ക് തുല്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയി ല്‍ സുപ്രിംകോടതി വാദം കേള്‍ക്കും. യുപി സ്വദേശി പൗലോമി പാവിണി ശുക്ലയാണ് ഹരജി സമര്‍പ്പിച്ചത്. അനാഥര്‍ക്ക് ബാങ്ക് വായ്പകളും വ്യാപാരം തുടങ്ങാന്‍ പ്രോല്‍സാഹനങ്ങളും ന ല്‍കുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അനാഥര്‍ക്ക് സര്‍ക്കാര്‍ അന്യായമായും നിര്‍ബന്ധിതമായും ഒരു ജാതിയും മതവും നല്‍കിയിരിക്കുകയാണ്. അനാഥരുടെ രക്ഷിതാവിന്റെ പങ്ക് സര്‍ക്കാര്‍ നിര്‍വഹിക്കണം. ഇതിനായി നയം രൂപീകരിക്കാ ന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഹരജിയിലുണ്ട്. ഹരജിയില്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആര്‍ ഭാനുമതി എന്നിവടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസയച്ചിട്ടുണ്ട്.

RELATED STORIES

Share it
Top