അനസ് എടത്തൊടിക കേരള ബ്ലാസ്‌റ്റേഴ്‌സില്‍


കോഴിക്കോട്: മലയാളി പ്രതിരോധ നിര താരം അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയും. രണ്ടു വര്‍ഷത്തേക്കാണ് അനസ് ബ്ലാസ്‌റ്റേഴസുമായി കരാറിലൊപ്പിട്ടത്.
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും കരിയര്‍ അവസാനിക്കുന്നതിന് മുന്നേ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട് കെട്ടണമെന്നും അനസ് ഈ സീസണ്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. അനസുകൂടിയെത്തുമ്പോള്‍ സന്തേശ് ജിങ്കാനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയുടെ ശക്തി ഉയരും. ഈ സീസണില്‍ സെമി കാണാതെ പുറത്തുപോയ ബ്ലാസ്‌റ്റേഴ്‌സ് അടുത്ത സീസണില്‍ കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്. മുംബൈ സിറ്റിയുടെ താരമായ എംപി സക്കീറുമായും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരമായ അബ്ദുല്‍ ഹക്കുമായും ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയിട്ടുണ്ട്.
അവസാന സീസണില്‍ ഡ്രാഫ്റ്റിലൂടെ ജംഷഡ്പൂര്‍ എഫ്‌സിയാണ് അനസിനെ സ്വന്തമാക്കിയത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഭൂരിഭാഗം മല്‍സരങ്ങളും അനസിന് നഷ്ടമായിരുന്നു. നിലവില്‍ സൂപ്പര്‍ കപ്പുകളിക്കാന്‍ ഭുവനേശ്വറിലാണ് അനസുള്ളത്. ഐഎസ്എല്ലില്‍ ആദ്യ രണ്ട് സീസണിലും ഡല്‍ഹി ഡൈനാമോസിന് വേണ്ടിയാണ് അനസ് കളിച്ചത്.

RELATED STORIES

Share it
Top