അനര്‍ഹമായ റേഷന്‍ കാര്‍ഡ്: പിഴ ഈടാക്കും

കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശംവെച്ചുകൊണ്ടിരിക്കുന്ന അനര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്—ക്വാഡ് പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 18,630 (മുന്‍ഗണന, എഎവൈ) കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അര്‍ഹരായ 21,742 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കി. അനര്‍ഹരായ കുടുംബങ്ങള്‍ മുന്‍ഗണനാ/അന്ത്യോദയ വിഭാഗത്തില്‍ തുടരുന്നത് കണ്ടെത്തുന്ന പക്ഷം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം വിതരണം ആരംഭിച്ചതു മുതല്‍ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിലയും (അരി 33.10- രൂപ, ഗോതമ്പ് 24.45- രൂപ) പിഴയും ഈടാക്കും.അനര്‍ഹരായ ആളുകള്‍ മുന്‍ഗണനാ/എഎവൈ വിഭാഗത്തില്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍പെട്ടാല്‍ കോഴിക്കോട് താലൂക്ക്-9188527400,9188527499, 9188527500, താമരശ്ശേരി താലൂക്ക്-9188527399, 9188527498, കൊയിലാണ്ടി താലൂക്ക്-9188527403, 9188527503, 9188527504വടകര താലൂക്ക്-    9188527404, 9188527505, സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്)-9188527401, 9188527501, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്)-9188527402, 9188527502 എന്നീ നമ്പറുകളില്‍ അറിയിക്കാം.  1000 ചതുരശ്ര അടിയില്‍ കൂടുതലുളള വീടുള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, 1 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍, സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍,സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ഇങ്ങനെയുള്ളവര്‍ ഉള്‍പ്പെട്ട കാര്‍ഡുകള്‍ മുന്‍ഗണനയ്ക്ക് അര്‍ഹതയില്ലാത്തതാണ്.

RELATED STORIES

Share it
Top