അനന്ത്‌നാഗ് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. ക്രമസമാധാന തകര്‍ച്ചയും മതിയായ കേന്ദ്രസേനയില്ലായ്മയുമാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 12ന് വോട്ടെടുപ്പ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീട് മെയ് 25ലേക്ക് മാറ്റുകയായിരുന്നു. റമദാന്‍ വ്രതാനുഷ്ഠാന കാലം, അമര്‍നാഥ് തീര്‍ത്ഥയാത്ര, ടൂറിസ്റ്റ് സീസണ്‍ തുടങ്ങിയവ മൂലം വോട്ടെടുപ്പിന് മറ്റൊരു ദിവസം നിശ്ചയിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 687 കമ്പനി കേന്ദ്രസേനയെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെതെങ്കിലും 250 കമ്പനിയാണ് അനുവദിച്ചത്.

RELATED STORIES

Share it
Top