അനന്തുവിന്റെ ബന്ധുക്കള്‍ക്ക് 25ലക്ഷം നഷ്ടപരിഹാരം നല്‍കണം : എസ്ഡിപിഐചേര്‍ത്തല: ആര്‍എസ്എസുകാര്‍ കൊലപെടുത്തിയ ചേര്‍ത്തല പട്ടണക്കാട് പത്താം വാര്‍ഡ് കളപ്പുരയ്ക്കല്‍ നികര്‍ത്തി ല്‍ അശോകന്‍ വിമല ദമ്പതികളുടെ മകന്‍ അനന്തുവിന്റെ ബന്ധുക്കള്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.അനന്തുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍സവം കണ്ടു മടങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ ആര്‍എസ്എസ് ഗുണ്ടകളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് ഉസ്മാന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ , സെക്രട്ടറി എം സാലിം ,ജില്ലാ ട്രഷറര്‍ സുധീര്‍ കല്ലുപാലം.  ചേര്‍ത്തല മണ്ഡലം സെക്രട്ടറി സുനീര്‍ ചേര്‍ത്തല, അല്‍സില്‍ എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top