അനന്തപുരിയുടെ മുന്നേറ്റം

കൊല്ലം: കേരള സര്‍വകലാശാല യുവജനോല്‍സവത്തില്‍ രണ്ടാം ദിനത്തില്‍ തിരുവനന്തപുരത്തെ കോളജുകളിലെ സര്‍വാധിപത്യം. 15 ഇനങ്ങളില്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് 27 പോയിന്റുമായി ചാംപ്യന്‍പട്ടത്തിനായി തേരോട്ടം തുടങ്ങി. തൊട്ടുപിന്നിലുള്ള കാര്യവട്ടം സിഎസ്എസിന്(ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം-കേരള യൂനിവേഴ്‌സിറ്റി) ഒമ്പത് പോയിന്റാണുള്ളത്.
തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജ് ഓഫ് മ്യൂസിക്കാണ് മൂന്നാമത്. അവര്‍ക്ക് എട്ട് പോയിന്റ് ലഭിച്ചു. തിരുവനന്തപും യൂനിവേഴ്‌സിറ്റി കോളജും ഗവ.വിമന്‍സ് കോളജും ഏഴ് പോയിന്റുകള്‍ വീതം നേടി.
പോയിന്റ് നില: ഗ്രിഗോറിയന്‍ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, ആലത്തറ (5), കെടിസിടി കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ്, കല്ലമ്പലം (5), സെന്റ്‌മൈക്കിള്‍സ് ചേര്‍ത്തല (5), ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. കോളജ്, ചവറ (5), ഡിബി കോളജ് ശാസ്താംകോട്ട (5), എസ്എന്‍ കോളജ്, കൊല്ലം (5), മോഹന്‍ദാസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി (5).
കൊല്ലം ഹൃദയത്തിലേറ്റിയ കലോല്‍സവത്തിനു തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നിറഞ്ഞ സദസാണു സാക്ഷ്യം വഹിച്ചത്.  മിക്ക മല്‍സരങ്ങളിലും അന്‍പതിലധികം പേര്‍ പങ്കെടുക്കാനെത്തിയതു മല്‍സരം നീളാന്‍ കാരണമായി.

RELATED STORIES

Share it
Top