അനന്തപുരം മാര്‍ക്കറ്റിന്റെ വികസനം : എസ്ഡിപിഐ ഹര്‍ത്താല്‍ പൂര്‍ണംപറക്കോട്: പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റിനോട് അടൂര്‍ നഗരസഭയും ഇടതുവലതു മുന്നണികളും കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കുമെതിരേ എസ്ഡിപിഐ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനോടനുബന്ധിച്ച് എസ്ഡിപിഐ പറക്കോട് ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി സജീവ് പഴകുളം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അല്‍ അമീന്‍ മണ്ണടി വിഷയാവതരണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീക്ക് പറക്കോട് സംസാരിച്ചു. കുത്തകപ്പാട്ടക്കാരെ ഒഴിപ്പിച്ചതിനു ശേഷം അനന്തപുരം മാര്‍ക്കറ്റിലെ വികസനം നടപ്പാക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും വര്‍ഷങ്ങള്‍ ഏറെയായിട്ടും ചന്തയ്ക്കുള്ളില്‍ ഒരു വികസനവും നടത്തിയില്ല. ഇപ്പോള്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും പറഞ്ഞ് വ്യാപാരശാലകള്‍ ഒഴിപ്പിച്ചു. ഈ വ്യാപാരികള്‍ക്കും പകരം കച്ചവടം നടത്താനുള്ള ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടം ചെയ്യാനുള്ള സൗകര്യം ഉടന്‍ ഒരുക്കിയില്ലെങ്കില്‍ നഗരസഭാ ഭരണസമിതിക്കെതിരേ സമരം നടത്തുന്നതിനും എസ്ഡിപിഐ             മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി മേഖലാ പ്രസിഡന്റ് അല്‍ അമീന്‍ പറഞ്ഞു.

RELATED STORIES

Share it
Top