അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പന; ആമസോണിന് നോട്ടിസ്‌

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത ബ്രാന്‍ഡുകളുള്‍പ്പെടെ വ്യാജവും മായം ചേര്‍ത്തതും അംഗീകാരമില്ലാത്തതുമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍പന നടത്തിയതിന് ആമസോണിനും മറ്റു ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്ക് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഒാഫ് ഇന്ത്യ (ഡിസിജിഐ) നോട്ടിസ്.
ഒക്ടോബര്‍ 5,6 തിയ്യതികളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് നിര്‍മാണ ലൈസന്‍സില്ലെന്നും മതിയായ ലൈസന്‍സില്ലാതെ അവയുടെ ചേരുവകള്‍ ഇറക്കുമതി ചെയ്യുന്നുവെന്നും കണ്ടെത്തി. അവ വില്‍പന നടത്തുന്നതായി കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top