അനധികൃത വര്‍ക്ക്‌ഷോപ്പ് നിര്‍മാണത്തിനെതിരേ പ്രതിഷേധം

പഴഞ്ഞി: പോര്‍ക്കുളം ഗ്രാമപ്പഞ്ചായത്തിലെ കന്നുകാലി മേച്ചില്‍പുറമായ കോലാടികുന്നില്‍ അനധികൃതമായി വര്‍ക്ക്‌ഷോപ്പ് കെട്ടിടം നിര്‍മിക്കുന്നതിനെതിരെ പ്രതിക്ഷേധം. വര്‍ക്ക്‌ഷോപ്പ് അനധികൃതമായി നിര്‍മിക്കുന്നതിനെതിരെ  ഗ്രാമപ്പഞ്ചായത്തംഗം കവിതാ പ്രേംരാജ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
പഞ്ചായത്തില്‍ കാലികളുടെ മേച്ചില്‍ പുറത്ത് വര്‍ക്ക്‌ഷോപ്പ് അനധികൃതമായി നിര്‍മാണം നടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ എ ജ്യോതിഷിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പ ഞ്ചായത്തംഗങ്ങളായ കെ എം പ്രമോദ്, കെ ഷൈലജ, കെ പി ജയപ്രകാശ്, അംബികാ മണിയന്‍, കെ രഞ്ജിത്ത്, കവിതാ പ്രേമരാജ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം എസ് പോള്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, തമ്പി മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.
പഞ്ചായത്തിന്റെ മൂക്കിനു താഴെ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന അനധികൃത നിര്‍മ്മാണം കണ്ടില്ലെന്നു നടിക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ എ ജ്യോതിഷ് വ്യക്തമാക്കി.

RELATED STORIES

Share it
Top