അനധികൃത മല്‍സ്യ സംസ്‌കരണ ശാലകള്‍ ഭീഷണിയാവുന്നുതുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ അനധികൃത മല്‍സ്യ സംസ്‌കരണ ശാലകള്‍ ജനജീവിതത്തെ ദുരിതമയമാക്കുന്നു. ഇവയില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങ ള്‍ മൂലം പ്രദേശമാകെ ചീഞ്ഞ് നാറുകയാണ്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ നൂറുകണക്കിന് മല്‍സ്യ സംസ്‌കരണ ശാലകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. വയലാര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, തുറവുര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളുടെ പരിധിയിലാണ് അനധികൃത മല്‍സ്യ സംസ്‌കരണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മല്‍സ്യ സംസ്‌കരണ ശാലകളില്‍ നിന്നുള്ള ഖരമാലിന്യങ്ങളും ദ്രവ മാലിന്യങ്ങളും അടുത്തുള്ള തോടുകളിലേയ്‌ക്കോ, പറമ്പിലേയ്‌ക്കോ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന ഇവയില്‍  കൊതുക് അടക്കമുള്ളവ പെറ്റുപെരുകുന്നതിനുള്ള സാഹചര്യമാണുള്ളത്.  മല്‍സ്യ സംസ്‌കരണ ശാലകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് വേണമെന്നുള്ള കര്‍ശന നിയമം ഉള്ളപ്പോഴാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം. സംസ്‌കരണ ശാലകള്‍ക്കെതിരേ നാട്ടുകാര്‍ പരാതി നല്‍കിയാലും നടത്തിപ്പുകാരില്‍ നിന്ന് പടി വാങ്ങി ഇവയുടെ പ്രവര്‍ത്തനം തടരുവാന്‍ മൗനാനുവാദം നല്‍കുകയാണ് അധികൃതര്‍ ചെയ്യുന്നതും ആക്ഷേപമുണ്ട്. വേനല്‍ കടുത്തതോടെ അനധികൃത മല്‍സ്യ സംസ്‌കരണ ശാലകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങ ള്‍ വന്‍ പാരിസ്തിതിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തല താലൂക്കില്‍ പടര്‍ന്നു പിടിക്കുകയും വന്‍തോതില്‍ നാശം വിതയ്ക്കുകയും ചെയ്ത ചിക്കന്‍ ഗുനിയാ പോലുള്ള രോഗങ്ങള്‍ വീണ്ടും വരുവാനുള്ള സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. അടിയന്ത രമായി ഈ മേഖലയിലെ അനധികൃത മല്‍സ്യ സംസ്‌ക്കരണ ശാലകള്‍ അടച്ചു പൂട്ടാനുള്ള നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top