അനധികൃത മദ്യ വില്‍പ്പന; ചങ്ങനാശ്ശേരിയില്‍ സ്ത്രീ അറസ്റ്റില്‍ചങ്ങനാശ്ശേരി: 15 വര്‍ഷമായി മദ്യവില്‍പ്പന നടത്തുന്ന മധ്യവയസ്‌യായ സ്ത്രീയെ ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് മംഗലം കുന്നില്‍ സുധ രവി (50) ആണ് പിടിയിലായത്. സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതോടെ സുധ രവിയുടെ വീട് ഒരു മിനിബാര്‍ പോലെ പ്രവര്‍ത്തിക്കുകയായിരുന്നു. 19 കുപ്പി മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വീട്ടില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലും വിറകുകള്‍ക്കിടയില്‍ നിന്നുമാണ് മദ്യക്കുപ്പി കണ്ടെടുത്തത്. ദിവസേന നൂറുകണക്കിനാളുകളാണ് ഇവിടെ നിന്ന് മദ്യം വാങ്ങിക്കുടിക്കുന്നത്. എക്‌സൈസ് പരിശോധനയ്ക്ക് എത്തുന്നതിനു മുമ്പു തന്നെ വിവരം ലഭിക്കുന്നതിനാല്‍ രക്ഷപ്പെടുകയാണ് സാധാരണയായി സുധ ചെയ്യാറുള്ളത്. എന്നാല്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറിന്റെ പഴുതുകള്‍ അടച്ചുള്ള നീക്കമാണ് ഇവരെ മദ്യക്കുപ്പികളോടെ പിടികൂടാനിടയാക്കിയത്. മദ്യം വിറ്റവകയില്‍ കിട്ടിയ പണവും പിടിച്ചെടുത്തിട്ടുണ്ട്.പ്രിവന്റീവ് ഓഫിസര്‍ പി കെ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസറുമാരായ ടി സന്തോഷ്, കെ ഷിജു, ലാലു തങ്കച്ചന്‍, ഡി സൈജു, മനോഷ്‌കുമാര്‍, ഷീബ ഡ്രവര്‍ ജയന്‍ റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top